ലാവ്‌ലിന്‍ കേസ്: നാളെ തെളിവുകള്‍ ഹാജരാക്കണം; ക്രൈം എഡിറ്റര്‍ നന്ദകുമാറിന് ഇഡി സമന്‍സ് അയച്ചു


കൊച്ചി: ലാവ്ലിന്‍ കേസില്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. നാളെ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍പ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകള്‍ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന നേതാക്കളായ എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയവര്‍ക്കെതിരെ 2006 ലായിരുന്നു നന്ദകുമാര്‍ ഡിആര്‍ഐക്ക് പരാതി നല്‍കിയത്. ഈ പരാതിയാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക