കൊച്ചി: എറണാകുളത്തെ സിപിഐഎം സാധ്യതാ പട്ടിക പുറത്ത്. തൃപ്പൂണിത്തുറയിൽ എം സ്വരാജ് തന്നെയാണ് സിപിഐഎം സ്ഥാനാർത്ഥി.
വൈപ്പിനിൽ എസ് ശർമ മത്സരിക്കില്ല. ആറ് തവണ മത്സരിച്ച വ്യക്തിയായതിനാലാണ് തീരുമാനം. പകരം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവമായ കെ.എൻ ഉണ്ണികൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി.
തൃക്കാക്കരയിൽ ഡോക്ടർ ജെ. ജേക്കബ് സ്ഥാനാർത്ഥിയാകും. സ്പോർട്ട്സ് കൗൺസിലിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റും മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടറുമാണ് ജെ.ജേക്കബ്.
കളമശേരിയിൽ രണ്ട് പേരുകളാണ് ഉയർന്നുവന്നത്. പി രാജീവും, ചന്ദ്രൻ പിള്ളയും. ഒടുവിൽ കളമശേരിയിൽ കെ ചന്ദ്രൻപിള്ളയും കൊച്ചിയിൽ കെ ജെ മാക്സിയും സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായി. കോതമംഗലത്ത് ആന്റണി ജോണും സ്ഥാനാർത്ഥിയാകും.