എലത്തൂർ സീറ്റ് വിട്ടുനൽകില്ല, എന്‍.സി.കെ തന്നെ മത്സരിക്കും: നിലപാട് കടുപ്പിച്ച്- മാണി സി കാപ്പൻ


പാല: എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ലെന്നും മറ്റ് ഘടകക്ഷികള്‍ ആരെങ്കിലും പത്രിക നല്‍കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

"പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്. എലത്തൂര്‍ ഞങ്ങള്‍ക്ക് തന്ന സീറ്റാണ്. അതില്‍ ഞങ്ങള്‍ തന്നെ മത്സരിക്കും. അംഗീകരിക്കേണ്ട ആളുകള്‍ ഞങ്ങളെ അംഗീകരിച്ചോളും. എന്‍.സി.കെയുടെ സ്ഥാനാര്‍ഥി മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉണ്ടാവു"- മാണി സി കാപ്പന്‍ വ്യക്തമാക്കി.

അതേസമയം എലത്തൂരില്‍ എന്‍.സി.കെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്ന എം.കെ രാഘവന്‍ എം.പി നിലപാട് മയപ്പെടുത്തി. യു.ഡി.എഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയെയും അംഗീകരിക്കുമെന്ന് എം.കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക