സംസ്ഥാനത്ത് രണ്ടിടങ്ങളിലായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു


തിരുവനന്തപുരം/പാലക്കാട്: സംസ്ഥാനത്ത് ഇന്നു മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാർഥിയുമാണ് മുങ്ങിമരിച്ചത്. പാലക്കാട് പ്ലസ് ടു വിദ്യാർഥിയായ കോട്ടപ്പുറം കുന്നത്ത് വീട്ടിൽ ഹൈദ്രുവിന്‍റെ മകൻ മുഹമ്മദ് റോഷൻ ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം കരിമ്പിൻപുഴയിലായിരുന്നു അപകടം. തിരുവനന്തപുരം കരമനയാറ്റിൽ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. വെള്ളനാട് വെളിയന്നൂർ സ്വദേശികളായ സൂര്യ, അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുളിക്കാനെത്തിയ നാലു കുട്ടികളിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.

ശ്രീകൃഷ്ണപുരം കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് പാലക്കാട് മുങ്ങി മരിച്ച മുഹമ്മദ് റോഷൻ. സ്കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ബുധനാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് മുഹമ്മദ് റോഷൻ പുഴയിൽ കുളിക്കാനിറങ്ങിയത്. നീന്തൽ വശമില്ലാത്ത മുഹമ്മദ് റോഷൻ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ഇറങ്ങിയ സുഹൃത്ത് അനന്തുകൃഷ്ണനും ചുഴിയിൽ പെട്ടെങ്കിലും സുഹൃത്തുക്കൾ മുടിയിൽ പിടിച്ച് രക്ഷപ്പെടുത്തി. മുഹമ്മദ് റോഷനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വെള്ളത്തിലേക്ക് താഴ്ന്നു പോയതിനാൽ ശ്രമം വിഫലമായി.

തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പുഴ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മുഹമ്മദ് റോഷൻ. മൃതദേഹം വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഷാനിബയാണ് മാതാവ്. അർഷക് അലിയാണ് സഹോദരൻ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക