ചാലക്കുടി: പരിയാരത്ത് സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പരിയാരം മുനിപ്പാറ കളത്തിങ്കല്‍ ഡേവിസ്(58) ആണ് കൊല്ലപ്പെട്ടത്. സി.പി.ഐ. പ്രവര്‍ത്തകനായ ഷിജിത്താണ് ഡേവിസിനെ കൊലപ്പെടുത്തിയതെന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയില്‍ ഷിജിത്ത് വാഹനം നിര്‍ത്തിയിട്ടത് ഡേവിസ് ചോദ്യംചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഷിജിത്തിന്റെ കാല് തല്ലിയൊടിച്ച കേസില്‍ പ്രതിയായിരുന്നു ഡേവിസ്. ഇതിന്റെ വൈരാഗ്യത്തിലാണ് ശനിയാഴ്ച ഡേവിസിനെ വെട്ടിക്കൊലപ്പെടുത്തിയത്.