തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും.
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. നിരവധി ജില്ലകളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഫെബ്രുവരി 24 ന് കൊല്ലത്തെ മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി കടലിൽ പോയത് വലിയ വാർത്തയായിരുന്നു.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. യുഡിഎഫ് സഖ്യകക്ഷികളിൽ മുസ്ലിം ലീഗ് (ഐയുഎംഎൽ) 27 സീറ്റുകളിൽ മത്സരിക്കും. പിജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് 10 സീറ്റുകളിലും മത്സരിക്കും.
140 അംഗ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 6 നാണ് നടക്കുക. വോട്ടെണ്ണൽ മെയ് 2 ന് നടക്കും.