'നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്‍ ഉറവിടം'; ലോകത്തെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസ നേര്‍ന്ന് ദുബൈ ഭരണാധികാരി- ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും


ദുബായ്: ലോകത്തെ മുഴുവൻ അമ്മമാർക്കും ആശംസ നേർന്ന് ദുബൈ ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. സംസ്കാരത്തെ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും സമാനതയില്ലാത്ത ദൗത്യമാണ് അമ്മമാർ നിർവഹിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. നാളെയാണ് അറബ് രാജ്യങ്ങൾ മാതൃദിനമായി ആചരിക്കുന്നത്.

ദിനാചരണം മുൻനിർത്തിയാണ് അമ്മമാരെ അഭിവാദ്യം ചെയ്തു കൊണ്ട് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും വീഡിയോ സന്ദേശം പുറത്തിറക്കിയത്. ശൈഖ് മുഹമ്മദിന്‍റെ ട്വിറ്റർ പേജിലൂടെ കൈമാറിയ വീഡിയോ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതും.

എല്ലാ അമ്മമാരെയും ഓർമിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ ഇങ്ങനെയും കുറിച്ചു. നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്‍ ഉറവിടം. നിങ്ങളാണ് ജീവിതം. ഈ പ്രപഞ്ചത്തിൽ നിങ്ങൾ രൂപപ്പെടുത്തിലയ സ്നേഹവും കരുണയും വിവരിക്കാൻ വാക്കുകളില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.- സ്വന്തം അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ശൈഖ് മുഹമ്മദ് സ്മരിച്ചു. 1983 മേയ് മാസത്തിലാണ് തനിക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ശൈഖ് മുഹമ്മദ് കുറിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക