ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു


കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. തനിക്കും കുടുംബത്തിനുമെതിരെ ബോധപൂര്‍വ്വം കഥകളുണ്ടാക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ഇടപെടല്‍.

ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം വിനോദിനിയുടെ കയ്യിലിരിക്കുന്ന ഫോണ്‍ പണം കൊടുത്തു വാങ്ങിയതാണെന്നും അതിന്റെ ബില്ല അവരുടെ കൈവശമുണ്ടെന്നുമാണ് കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കുന്നതിനായി സ്വപ്‌നയുടെ നിര്‍ദേശപ്രകാരം താന്‍ ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്ന് നേരത്തേ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.

അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ ലഭിച്ചു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനി ആണെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തിയത്. എന്നാല്‍ വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വളിപ്പെടുത്തല്‍. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനിയും വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക