​ക്വാറന്റൈന്‍ നിയമം ലംഘിച്ചു; സൗദി അറേബ്യയില്‍ 10 കൊവിഡ് രോഗികള്‍ അറസ്റ്റില്‍സൗദി അറേബ്യയില്‍ ക്വാറന്റൈന്‍ നിയമം ലംഘിച്ച 10 കൊവിഡ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊവിഡ് പോസിറ്റീവായ ശേഷവും ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു. 

കൊവിഡ് മഹാമാരിയെ നേരിടാന്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണിതെന്നും ഇവര്‍ക്കെതിരെ നടപടികളെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ നിയമപ്രകാരം ക്വാറന്റൈന്‍ നിയമം ലംഘിച്ചാല്‍ 200,000 റിയാല്‍ വരെ പിഴയോ രണ്ടു വര്‍ഷം തടവോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക