​മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു;11 മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽകന്യാകുമാരിയിൽ നിന്ന് മീൻ പിടിത്തത്തിന് പോയി കാണാതായ 11 മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഗോവൻ അതിർത്തിയിൽ നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ നിന്ന് ബോട്ടിന്റെ അവശിഷ്ടങ്ങൾ കണ്ട സാഹചര്യത്തിൽ, മുംബൈ കോസ്റ്റ് ഗാർഡാണ് തിരച്ചിൽ നടത്തുന്നത്. നാവിക സേനയും അന്വേഷണത്തിനുണ്ട്. കഴിഞ്ഞ ഒമ്പതിന് കന്യാകുമാരിയിലെ തേങ്ങാപട്ടണത്ത് നിന്ന് പുറപ്പെട്ട മെഴ്സിഡസ് എന്ന ബോട്ടിൽ ഉണ്ടായിരുന്നവരെയാണ് കാണാതായത്. ബോട്ടുടമ ഫ്രാങ്ക്ളിൻ ജോസഫ്‌ അടക്കം വള്ളവിള സ്വദേശികളായ പതിനൊന്ന് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ബോട്ടുമായി മറ്റു ബോട്ടുകളിലെ തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഒന്നും ഇല്ലാതായതോടെ അന്വേഷിച്ചു പോയ മത്സ്യത്തൊഴിലാളികളാണ് ബോട്ടിന്റെ അവശിഷ്ടങ്ങൾ ഗോവൻ തീരത്ത് നിന്ന് 600 നോട്ടിക്കൽ മൈൽ അകലെ കണ്ടെത്തിയത്. ബോട്ടിനോടൊപ്പമുള്ള രണ്ടു ചെറു വള്ളങ്ങളിൽ ഒന്നും കണ്ടെത്തി. മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും തിരച്ചിലിന് സഹകരിക്കുന്നുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക