​വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാവിന്റെ കൊമ്പ് പൊട്ടിവീണ് 12 വയസുകാരി മരിച്ചു.വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർഥിനി മരം ദേഹത്ത് വീണ് മരിച്ചു. വാഴക്കാട് എളമരം പുന്നാട്ടിൽ ഷംസുദ്ദീന്റെ മകൾ ഹിദ ഫാത്തിമ (12)ആണ് വീട്ടുമുറ്റത്തെ മാവിൻ കൊമ്പ് ദേഹത്ത് വീണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സജ്‌ന കൊടിയത്തൂർ .സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, ഹിഷ ഫാത്തിമ. വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം യു പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക