കു​ന്നം​കു​ളം-തൃ​ശ്ശൂര്‍ റോ​ഡി​ൽ ലോറിയും കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍ ബസും കൂട്ടിയിടിച്ചു; 12 പേര്‍ക്ക് പരിക്ക്



കു​ന്നം​കു​ളം-തൃ​ശ്ശൂര്‍​ റോ​ഡി​ലെ കേ​ച്ചേ​രി​യി​ല്‍ ലോ​റി​യും കെ.​എ​സ്.​ആ​ര്‍.​ടി.​സി ലോ ​ഫ്ലോ​ര്‍ ബ​സും കൂ​ടി​യി​ടി​ച്ച്‌ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ര്‍ മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ മു​ത്തു (35), സ​ഹാ​യി അ​രു​ണ്‍ (24), ബ​സ് ഡ്രൈ​വ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റാ​ഷി​ദ് (45), ക​ണ്ട​ക്ട​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഷി​ജി​നി (39), അ​ബ്​​ദു​ല്‍ ബാ​സി​ക് (35), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​സാം (26), മ​ല​പ്പു​റം സ്വ​ദേ​ശി ആ​ഷി​ക് (40) എ​ന്നി​വ​രെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍ (40) ചൂ​ണ്ട​ല്‍ സെന്‍റ് ജോ​സ​ഫ്‌ ആ​ശു​പ​ത്രി​യി​ലും മ​ല​പ്പു​റം ചാ​ക്കോ​രി മ​ഠ​ത്തി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍ (53), കോ​ഴി​ക്കോ​ട് എ​രു​വാ​ട്ട് ജം​ഷീ​ര്‍ (30), ആ​ല​പ്പു​ഴ ക​ള​പു​ര​യ്ക്ക​ല്‍ സ​ജീ​വ് (35), എ​യ്യാ​ല്‍ കോ​മ​ര​ത്ത് പ​റ​മ്പിൽ​ ഷീ​ജ (45) എ​ന്നി​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റു യാ​ത്ര​ക്കാ​ര്‍​ക്കും നി​സ്സാ​ര പ​രി​ക്കു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ കേ​ച്ചേ​രി തു​വാ​ന്നൂ​ര്‍ പാ​ല​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ബ​സും എ​റ​ണാ​കു​ള​ത്തേ​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​വ​രെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം ത​ട​സ്സ​പ്പെ​ട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക