കൊച്ചിയിലെ 13 കാരിയുടെ ദുരൂഹ മരണം; ഒടുവില്‍ പിതാവ് സനു മോഹന്‍ അറസ്റ്റിൽകൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ വൈഗയെന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ പിടിയിലായി.
കര്‍ണാടകയില്‍ നിന്ന് ആണ് സനു മോഹന്‍ കേരള പോലീസിന്റെ പിടിയിലായത്. വൈകീട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
പതിമൂന്ന് വയസുകാരി വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസമാണ് മൂകാംബികയിലുണ്ടായിരുന്നത്.
പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സനു മോഹനെ കണ്ടെത്താനായില്ല.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെയാണ് ഇയാള്‍ 10 മുതല്‍ 16 വരെ കൊല്ലൂരില്‍ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായതും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക