​സ്ഥിതി ആശങ്കാ ജനകം; മ​ല​പ്പു​റ​ത്ത് 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി നി​രോ​ധ​നാ​ജ്ഞ



കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇ​വി​ട​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​രും.പു​റ​ത്തൂ​ര്‍, തെ​ന്ന​ല, തി​രു​വാ​ലി, മൂ​ന്നി​യൂ​ര്‍, വ​ള​വ​ണ്ണ, എ​ട​വ​ണ, ഊര്‍​ങ്ങാ​ട്ടി​രി, വ​ട്ടു​കു​ളം, കീ​ഴൂ​പ്പ​റമ്പ്, കു​ഴി​മ​ണ്ണ, വേ​ങ്ങ​ര, ക​ണ്ണ​മം​ഗ​ലം, കാ​ളി​കാ​വ്, ക​ല്‍​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ.

തി​ങ്ക​ളാ​ഴ്ച 3,123 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ ക​ഴി​ഞ്ഞാ​ല്‍ നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ള്ള ജി​ല്ല​യാ​ണ് മ​ല​പ്പു​റം. രോ​ഗ​ബാ​ധ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്തി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക