​ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയയും; നിരോധനം മെയ് 15 വരെകൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യൽ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഓസ്ട്രേലിയയും. മെയ് 15 വരെയാണ് താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍k ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ മെയ് 15 വരെയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കുന്നതായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ ഓസ്ട്രേലിയയിലുള്ളവരില്‍ അപകട സാധ്യത നിലനില്‍ക്കുന്നതിനിലാണ് തീരുമാനം. ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു.

 ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് സാംപയും റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയ ഓസ്ട്രേലിയന്‍ തീരുമാനവും വരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പൗരന്മാരല്ലാത്തവര്‍ക്കും സ്ഥിര താമസക്കാര്‍ക്കുമായുള്ള അതിര്‍ത്തി അടച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പറന്‍സ ട്വിറ്ററിലൂടെ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക