​മാങ്ങാലോറിയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്, പിടികൂടിയത് 160 കിലോ, രണ്ട് പേർ അറസ്റ്റിൽകൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. ഹൈദരബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്ന ലോറിയിൽ കടത്താൻ ശ്രമിച്ച 160 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാങ്ങ നിറച്ച പെട്ടിയുടെ ഉൾഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് കൊച്ചി ആനവാതിലിൽ വെച്ച് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. 

വാളയാർ സ്വദേശി കുഞ്ഞുമോൻ, പാലക്കാട് സ്വദേശി നന്ദകുമാർ എന്നിവരാണ് പിടിയിലായത്. വധശ്രമം, കഞ്ചാവ് കടത്തൽ അടക്കം നിരവധി ക്രിമിനൽ കേസുകളിൽ നേരത്തെ അറസ്റ്റിലായവർ ആണ് ഇവർ. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എറണാകുളം മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികൾ എക്സൈസിന് നൽകിയ മൊഴി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക