​18 കഴിഞ്ഞവർക്കും വാക്സിൻ; വാക്സിൻ വിതരണം ഉദാരമാക്കാൻ കേന്ദ്രം, പൊതു വിപണിയിലും ഇനി വാക്സിൻകൊവിഡ് രാജ്യത്ത് ഭീതി ഉയർത്തി വർധിക്കുന്ന സാഹചര്യത്തിൽ നിർണ്ണായക നീക്കവുമായി കേന്ദ്രം. 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാം എന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്. മെയ് 1 മുതൽ 18 വയസ്സ് കഴിഞ്ഞവർക്കും വാക്സിൻ എടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. പൊതു വിപണിയിലും വാക്സിൻ ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം കൊവിഡ് കുതിപ്പ് തുടരുന്നതിനിടെ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 9 മണി മുതൽ രാവിലെ അഞ്ചു മണി വരെയാണ് കർഫ്യൂ.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക