ട്വന്റി 20 ലോകകപ്പ്; പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യ വിസ അനുവദിക്കുംന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പ്രയാസമൊന്നും ഉണ്ടാകില്ല. ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 

സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. ''പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ വിസ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. എന്നിരുന്നാലും പാക് ആരാധകര്‍ക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല.'' - ഒരു ഉന്നതാധികാര സമിതി അംഗം പി.ടി.ഐയോട് പറഞ്ഞു.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ - പാകിസ്താന്‍ പരമ്പരകള്‍ നടക്കുന്നില്ല.

ഈ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക