പ്രതിദിന കേസുകൾ 20,000 കടന്നാൽ പ്രതിസന്ധി; കൂടുതൽ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കുംസംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളിലെ വർധന ആരോ​ഗ്യവകുപ്പിനും തലവേദനയാകുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 20,000ത്തോളം എത്തിയാലും കൈകാര്യം ചെയ്യാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇത് തടസ്സമാകില്ല. എന്നാൽ 20,000ത്തിൽ നിന്ന് കേസുകളുടെ എണ്ണം കുറഞ്ഞില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. എല്ലാ ജില്ലകളിലും കൂടുതൽ സർക്കാർ ആശുപത്രികളെ കൊവിഡ് ആശുപത്രികളാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) ആരംഭിക്കേണ്ടതില്ലെന്നാണ് നിർദ്ദേശം.

നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐസിയുകളിൽ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കൊവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. 1423 വെന്റിലേറ്ററുകളിൽ 162ൽ കൊവിഡ് ബാധിതരെയും 215 ൽ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു. 1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ 59 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക