​2022 ലോകകപ്പിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തര്‍2022 ലോകകപ്പിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ ഉറപ്പാക്കുമെന്ന് ഖത്തര്‍. കൊവിഡ് പശ്ചാത്തലത്തില്‍ 2022 ഫുട്ബോൾ ലോകകപ്പിന്‍റെ സംഘാടനം ഏത് വിധമായിരിക്കുമെന്ന ചര്‍ച്ചകള്‍ കായിക ലോകത്ത് സജീവമാകുന്നതിനിടെയാണ് ഖത്തറിന്‍റെ പ്രതികരണം. ടൂര്‍ണമെന്‍റിനെത്തുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നും കൊവിഡ് മുക്ത ലോകകപ്പിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാൻ അല്‍ത്താനി വ്യക്തമാക്കി.

കോവിഡ് വാക്സിന്‍ വിതരണ കമ്പനികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനി കൂട്ടിച്ചേര്‍ത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക