​കെഎസ്ആർടിസിക്ക് വായ്പാ തിരിച്ചടവിനും പെൻഷനുമായി 207 കോടി രൂപ അനുവദിച്ചുകൊവിഡിന്റെ രണ്ടാം തരം​ഗത്തെ തുടർന്ന് വരുമാന നഷ്ടമുണ്ടായ കെഎസ്ആർടിസിയുടെ വിവിധ കടങ്ങൾ അടയ്ക്കുന്നതിന് 207 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കെഎസ്ആർടിസിയുടെ പെൻഷൻ വിതരണത്തിനായി രൂപീകരിച്ച കൺസോഷ്യത്തിന് 2020 തിലെ ആ​ഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ വിതരണം നടത്തിയ പെൻഷന്റെ തുകയായ 127,34,74, 481 ( നൂറ്റി ഇരുപത്തിയേഴ് കോടി മുപ്പത്തി നാല് ലക്ഷത്തി എഴുപത്തി നാലായിരത്തി നാണൂറ്റി എൻപത്തി ഒന്ന് ) രൂപയും, കെഎസ്ആർടിസി എസ്ബിഐ കൺസോഷ്യത്തിൽ നിന്നും എടുത്ത 3100 കോടിയുടെ തിരിച്ചടവിലേയ്ക്കായുള്ള 80 കോടി രൂപ ഉൾപ്പെടെ 207 കോടി രൂപയുമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

എസ്ബിഐ കൺസോഷ്യത്തിലേക്കുള്ള തിരിച്ചടവ് 2020 മാർച്ചിൽ ലോക്ഡൗൺ ഉണ്ടാകുന്നതിന് തലേ ദിവസം വരെ കെഎസ്ആർടിസി കൃത്യമായി അടച്ചിരുന്നതാണ്. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി വീണ്ടും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സർക്കാർ ഈ തുക തിരിച്ചയ്ക്കാൻ തീരുമാനിച്ചത്. നേരത്തെ ലോക് ഡൗൺ സമയത്ത് ഡിസംബറിൽ 80 കോടി രൂപയും, ഫെബ്രുവരിയിൽ 60 കോടി രൂപയും സർക്കാർ എസ്ബിഐ കൺസോഷ്യത്തിന് ലോൺ തിരിച്ചടവിന് വേണ്ടി തുക അനുവദിച്ചിരുന്നു ഇതോടെ ഈ ഇനത്തിൽ മാത്രം 220 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക