സ്ഥിതി കൂടുതൽ ഗുരുതരമാകുന്നു, രാജ്യത്ത്‌ തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന്‌ കേസുകള്‍: 24 മണിക്കൂറിനിടെ മരിച്ചത് 1,341 പേർന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്.

രാജ്യത്ത് ഇതുവരെ 1,45,26,609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തർ 1,26,71,220 ആയി.

ഇന്നലെ മാത്രം 1,341 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,75,649 ആയി ഉയർന്നു.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവർ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപയും അടയ്ക്കണം. രാജസ്ഥാൻ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കർഫ്യൂ ഏർപ്പെടുത്തി.

ബെംഗളൂരുവിലെ പത്ത് ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കി മാറ്റാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചുചേർത്ത അടിയന്തരയോഗത്തിൽ തീരുമാനമായി. ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കർഫ്യൂ ഏപ്രിൽ 20 വരെ നീട്ടും.

രാജ്യത്ത് ഇതുവരെ 11,99,37,641 വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ക്ഷാമം പരിഹരിക്കാൻ കോവാക്സിൻ നിർമിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹഫ്കിൻ ബയോഫാർമ കോർപ്പറേഷന് അനുമതി നൽകി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക