​എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം: അധ്യാപകർക്ക് 24വരെ അപേക്ഷിക്കാംഈ വർഷത്തെ എസ്എസ്എൽസി/റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന് ഏപ്രിൽ 24വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം.

സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ നൽകിയെന്ന് പ്രഥമാധ്യാപകൻ ഉറപ്പുവരുത്തണം. റ്റിഎച്ച്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയത്തിന് ടെക്‌നിക്കൽ ഹൈസ്‌കൂൾ അധ്യാപകർക്ക് 21 വരെ അപേക്ഷിക്കാം. പ്രധാന അധ്യാപകർ iExaMS പോർട്ടലിൽ SUPDT/PRINCIPAL Login വഴി അപേക്ഷകൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. വിശദവിവരങ്ങൾക്ക്: www.keralapareekshabhavan. in സന്ദർശിക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക