​പ്രവാസിയെ ഉപദ്രവിച്ച് 25 ലക്ഷം തട്ടിയെടുത്ത ഏഴംഗ സംഘം പിടിയിൽദുബായിൽ പ്രവാസിയെ റോഡില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച് 1,25,000 ദിര്‍ഹം (25 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) തട്ടിയെടുത്ത സംഭവത്തില്‍ ഏഴംഗ സംഘത്തെ പിടികൂടി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം നടന്നത്. നാദ് അല്‍ ഹമറിലെ ബാങ്കില്‍ കമ്പനി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു ആക്രമണം.

50കാരനായ പ്രവാസി 1,10,000 ദിര്‍ഹമാണ് ബാങ്കില്‍ നിന്ന് പിന്‍വലിച്ചത്. കൈവശമുണ്ടായിരുന്ന ബാഗിലായിരുന്നു ഈ പണം സൂക്ഷിച്ചിരുന്നത്. ഇതിന് പുറമെ ബാഗില്‍ 15,000 ദിര്‍ഹവും പാസ്‍പോര്‍ട്ടും നാല് ചെക്ക് ബുക്കുകളും മൊബൈല്‍ ഫോണുമുണ്ടായിരുന്നു. സംഘം കാറില്‍ കയറി രക്ഷപ്പെട്ട ശേഷം ദുബൈ പൊലീസില്‍ പ്രവാസി വിവരമറിയിച്ചു. വാഹനം പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് മോഷ്ടാക്കളിലൊരാളുടെ പേരില്‍ വാടകയ്ക്ക് എടുത്തതാണെന്ന് കണ്ടെത്തി. സംഘത്തിലെ ഒരാളെ കണ്ടെത്തിയ പൊലീസ് ഇയാളെ ചോദ്യം ചെയ്‍ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും പിടികൂടുകയായിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക