പറമ്പിൽ ബസാറിൽ തുണിക്കടയിൽ വൻ തീപിടുത്തം; കത്തി നശിച്ചത് 3 ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ഷോപ്പ്: ഒരു കോടിയുടെ നഷ്​ടമെന്ന് കടയുടമ, മനപ്പൂർവ്വം തീകൊളുത്തിയതെന്ന് സംശയം, അജ്ഞാതരായ 4 പേരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു


കോഴിക്കോട്: പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപത്തെ ഇരുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന തുണിക്കടയിൽ തീപ്പിടുത്തം.
മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലർച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള ഇരു നില കെട്ടിടത്തിൽ വിൽപനക്കായി സൂക്ഷിച്ച വിഷു ആഘോഷത്തിനുള്ള തുണിത്തരങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്.

ഒരു കോടി രൂപക്ക് മുകളിൽ നഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു. ചേവായൂർ. പൊലീസിൽ പരാതി നൽകി.
കോണാട്ട് റംസീന മൻസിൽ നിജാസിന്‍റെ ഉടമസ്ഥതതയിലുള്ളതാണ് കെട്ടിടം . ബുധനാഴ്ച രാത്രി പന്ത്രണ്ടു മണി വരെ കടയിൽ ജോലിക്കാരുണ്ടായിരുന്നു. കടയടച്ച് പോയ ശേഷമാണ് സംഭവം. ഇരുനില കെട്ടിടത്തിന്‍റെ താഴെ നിലയിൽ പൊട്ടിത്തെറിച്ചുള്ള തീപിടിത്തം സമീപത്തെ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒന്നര മണിയോടെ പിക്കപ് വാനിലെത്തിയ അജ്ഞാതരായ നാലു പേർ കന്നാസിൽ നിന്ന് എന്തോ ഒഴിക്കുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്. പത്തു മിനിറ്റിനു ശേഷമാണ് തീപിടിത്തം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക