53 നാവികരെ കണ്ടെത്താനായില്ല; ഇന്തൊനീഷ്യൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു

​   
53 നാവികരുമായി കാണാതായ ഇന്തൊനീഷ്യൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.ബാലി കടലിൽ ബുധനാഴ്ചയാണ് കെആർഐ നങ്ഗല 402 എന്ന അന്തർവാഹിനി കാണാതായത്. അന്തർവാ​ഹിനിയിലെ ജീവനക്കാരെ കുറിച്ചു വിവരമില്ല. ജീവനക്കാർക്കുള്ള ഓക്സിജൻ ശേഖരം ശനിയാഴ്ചയോടെ തീർന്നുപോകുമെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു. 850 മീറ്റർ (2,788 അടി) താഴെയാണ് അന്തർവാഹിനി കണ്ടെത്തിയതെന്ന് ഇന്തൊനീഷ്യൻ നാവികസേനാ മേധാവി പറഞ്ഞു. ടോർപിഡോ അഭ്യാസം നടത്തുന്നതിനിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്ക് 500 മീറ്റർ (1,640 അടി) വരെ താഴ്ചയിൽ പ്രവർത്തിക്കാനുള്ള ശേഷിയാണുള്ളത്. ഇന്ധന ടാങ്കില്‍ പ്രശ്നമുണ്ടായതെന്നാണു കരുതുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക