​ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം..384 പേരെ സൈന്യം രക്ഷപ്പെടുത്തി.ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ 8 മരണം.384 പേരെ സൈന്യം രക്ഷപ്പെടുത്തി. 6 പേരുടെ നില ​ഗുരുതരമെന്നും റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യ- ചൈന അതിര്‍ത്തിക്കടുത്തുള്ള നിതി താഴ്‌വരയിലാണ് ഹിമപാതം ഉണ്ടായത്. ഹിമപാതത്തില്‍ അകപ്പെട്ട 384 പേരെ രക്ഷപ്പെടുത്തി. രണ്ട് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഉദ്യോഗസ്ഥര്‍ മരിച്ചതായി നേരത്തെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 

ജോഷിമഠ് സെക്ടറിലെ സുംന മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ചക്കിടെയാണ് സംഭവമെന്ന് ഇന്ത്യന്‍ സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹിമപാതത്തെക്കുറിച്ച്‌ ബി ആര്‍ ഒ അധികൃതരാണ് ആദ്യം അറിയിക്കുകയും, മേഖലയില്‍ റോഡുപണി നടക്കുന്നുണ്ടായിരുന്നതിനാല്‍ ആളപായമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തത്.കനത്ത മഞ്ഞുവീഴ്ച കാരണം പ്രദേശത്തേക്ക് ബന്ധപ്പെടാന്‍ ആദ്യം സാധിച്ചിരുന്നില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക