​സൗദിയില്‍ 916 പുതിയ കൊവിഡ് കേസുകൾ
സൗദി അറേബ്യയില്‍ ഞായറാഴ്ച പുതുതായി 916 പേര്‍ക്ക് കൊവിഡ് ബാധ​ സ്ഥിരീകരിച്ചു​. 907 പേര്‍ രോഗമുക്തി നേടി.രാജ്യത്ത് 13 കൊവിഡ് രോഗികള്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 6,823 ആയി.ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,04,970 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,88,702 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,445 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,044 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.രാജ്യത്തെ രോഗ മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളില്‍ പകുതിയും റിയാദ് പ്രവിശ്യയിലാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക