ആലപ്പുഴയിൽ പോളിങ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു


ആലപ്പുഴ: സക്കരിയാ ബസാറിൽ വൈ.എം.എം.എ എൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ മുസ്‌ലിം ലീഗ് ജില്ല നേതാക്കൾ തമ്മിലടിച്ചു. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി ബി.എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡൻറ് എ.എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
നഗരസഭാ തെരെഞ്ഞെടുപ്പ് കാലത്ത് തന്നെ ലീഗിൽ പ്രശ്നം നിലനിൽക്കുന്നുണ്ട്. ആളുകളെ വോട്ട് ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം ഒടുവിൽ യു.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ഒടുവിൽ പലയിടത്തുനിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്.

ആദ്യം സംഘർഷം ഉണ്ടായതറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു. പോലീസ് നോക്കിനിൽക്കെ തന്നെയാണ് ഇതേയിടത്ത് വീണ്ടും നേതാക്കൾ തമ്മിലടിച്ചത്.

സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയ ലീഗ് നേതാവ് എ.എം നൗഫലിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക