കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്: ശക്തമായ പരിശോധനകോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന ശക്തമാക്കും. ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ പൊലീസിന്റെ വാഹന പരിശോധനയുണ്ടാകും. വോട്ടെണ്ണൽ ദിനം തിരക്ക് ഒഴിവാക്കാൻ കൂടി വേണ്ടിയാണ് കർശന നടപടികൾ തുടങ്ങുന്നത്. അനാവശ്യ യാത്രകൾ അനുവദിക്കില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവരെ തടഞ്ഞ്, പിഴ ചുമത്തി മടക്കി അയയ്ക്കും. മാർക്കറ്റ്, ബസ് സ്റ്റാൻഡ്, എന്നിവിടങ്ങളിൽ ആൾക്കൂട്ടം തടയാൻ പട്രോളിംഗ് ഉണ്ടാകും. ആളുകൾ കൂട്ടം കൂടുന്നതടക്കമുള്ള നിയമ ലംഘനമുണ്ടായാൽ ബന്ധപ്പെട്ട എസ് എച്ച് ഒമാർക്കായിരിക്കും ഉത്തരവാദിത്തം.ഡിജിപിയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കടക്കം നിർദേശം നൽകിയത്. അതേസമയം കോവിഡ് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക. രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം മരണനിരക്കും ഉയര്‍ന്നേക്കും. നിലവില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളിൽ ‍ ഇന്ത്യന്‍ വകഭേദം വന്ന വൈറസാണ് കൂടുതല്‍ അപകടകാരിയായി വിലയിരുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് വകഭേദങ്ങളും രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നവയാണ്. സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 32,000ത്തിന് മുകളിലെത്തിയതോടെ ആശങ്ക കടുക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക