​വാക്സിന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ; വിതരണം, വില എന്നിവ ചർച്ച ചെയ്യുംപ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിന്‍ നിര്‍മ്മാതാക്കളുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തില്‍ ആരോഗ്യമേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. 18 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍ നല്‍കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഉല്‍പാദനം, വിതരണം, വില തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് ആറ് മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോ​ഗം. അതേസമയം വാക്‌സിന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ 4500 കോടി രൂപ കൂടി ചെലവഴിക്കും. സെറം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇന്ത്യക്ക് 3000 കോടിയും ഭാരത് ബയോടെക്കിന് 1500 കോടിയും നല്‍കും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക