ഇന്ത്യക്ക് മുന്നിൽ വാതിലടച്ച് രാജ്യങ്ങൾ; ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും ഇന്ന് മുതല്‍ വിലക്കേർപ്പെടുത്തി കുവൈത്ത്



രാജ്യത്ത് കൊവിഡ് സാഹചര്യം ഗുരുതരമാകുന്നതിനിടയിൽ ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കുവൈത്തിലേക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അല്‍പ്പസമയം മുമ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി ഇന്ത്യയിലെ കൊവിഡ് കേസുകള്‍ രൂക്ഷമായതോടെയാണ് അധികൃതരുടെ നടപടിയെന്നാണ് സൂചന.

ഇതോടെ കൊച്ചിയില്‍നിന്നും ആരോഗ്യപ്രവര്‍ത്തകര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി കുവൈത്തിലേക്ക് പുറപ്പെടാനിരുന്ന കുവൈത്ത് എയര്‍ വൈസ് ജസീറ എയര്‍വെയ്‌സ് വിമാനങ്ങള്‍ അവസാന നിമിഷം യാത്ര റദ്ദാക്കി. ഇന്ത്യ അടക്കം 34 രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് നേരത്തെ മുതല്‍ വിലക്കുണ്ടെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ കുടുംബാംഗങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരെ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. അവരെ കൂടി ഇന്ന് മുതല്‍ വിലക്കിക്കൊണ്ടാണ് പുതിയ സര്‍ക്കുലര്‍ പുറത്തുവന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക