​​തലയ്ക്ക് അഞ്ച് ലക്ഷം വില പ്രഖ്യാപിച്ച മാവോവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് കോസ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു .ഛത്തീസ്ഗഡ് പൊലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയായ ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) ആണ് ചൊവ്വാഴ്ച രാവിലെ ദന്തേവാഡ നീല്‍വയ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കോസയെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് തോക്കും സ്‌ഫോടകl വസ്തുക്കളും പൊലീസ് കണ്ടെടുത്തു .ഛത്തീസ്ഗഡിലെ മല്ലപ്പാറ സ്വദേശിയായ കോസ, കഴിഞ്ഞ 15 വര്‍ഷമായി മാവോവാദി സംഘടനകളില്‍ സജീവമാണെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ വെളിപ്പെടുത്തി .

മാവാവോദികളുടെ ‘മിലിട്ടറി ഇന്റലിജന്‍സ് ഇന്‍ ചാര്‍ജ്’ പദവി വഹിച്ചിരുന്ന കോസ മലാങ്കിര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചോളം കേസുകളില്‍ പൊലീസ് തിരയുന്ന പ്രതി കൂടിയാണ് ഇയാള്‍. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച സുക്മയില്‍ 15 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മാവോവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക