മാളിലും മാര്‍ക്കറ്റിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: കര്‍ശന നിര്‍ദേശങ്ങള്‍


 

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.  കോവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകള്‍ നടത്തും. സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗത്തിന്റേതാണ് നിര്‍ദേശങ്ങള്‍.


മറ്റു നിര്‍ദേശങ്ങള്‍


കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരണം. 

സംസ്ഥാനത്ത് വിവാഹം,ഗൃഹപ്രവേശം, പൊതുപരിപാടികള്‍, എന്നിവയ്ക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമായിരിക്കും മാളിലും മാര്‍ക്കറ്റിലും പ്രവേശനം. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്തവര്‍ക്കും മാളില്‍ പ്രവേശിക്കാം. 

സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. 

ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്തണം. 

പൊതുപരിപാടികളില്‍ 50 മുതല്‍ 100 വരെ പേര്‍ക്ക് മാത്രം പ്രവേശനം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക