ജർമനിയിലേക്കും ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക്ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ജര്‍മനിയും. ഇറ്റലി യാത്രാ നിരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ജര്‍മനിയും ഈ പ്രഖ്യാപനം നടത്തിയത്. നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും.

ജര്‍മന്‍ പൗരന്മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും മാത്രമാണ് പ്രവേശനമുണ്ടാകുക. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു. കഴിഞ്ഞ 14 ദിവസം ഇന്ത്യയിലുള്ളവര്‍ക്കാണ് ഇറ്റലി പ്രവേശനം നിരോധിച്ചത്.

ഇറ്റാലിയന്‍ താമസ വിസയുള്ളവര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടോടെ പ്രവേശിക്കാം. ഇറ്റാലിയന്‍ വിമാനത്താവളത്തിലെത്തിയാല്‍ ടെസ്റ്റ് നടത്തും. 14 ദിവസം ക്വാറന്റൈനിലും കഴിയണം. യു കെ, യു എ ഇ, കാനഡ, കുവൈറ്റ്, ഒമാന്‍, ഹോങ്ക്‌കോംഗ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം തടഞ്ഞിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക