ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം.

നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ നാഡയ്ക്ക് കീഴിലാണ് ബിസിസിഐ. അതുകൊണ്ട് തന്നെ ഒളിമ്പിക്സിൽ കളിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക