​ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുംആറ് വയസുള്ള പെൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ആറ്റിപ്ര പൊഴികയിൽ സ്വദേശി സജീവ് കുമാറി ( 40 )നെയാണ് തിരുവനന്തപുരം ജില്ലാ പോക്സോ കോടതി ജസ്ജി കെ വി രജനീഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2010 ഒക്ടോബർ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ കുട്ടിയെ മധുര പലഹാരങ്ങളും മുട്ടായിയും നൽക്കി പ്രലോഭിപ്പിച്ച് തട്ടി കൊണ്ട് പോയി  ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. തട്ടികൊണ്ട് പോയതിനും മറ്റ് കുറ്റകൃത്യങ്ങൾക്കും പ്രത്യേകം ശിക്ഷ ഉണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതി. കുട്ടിക്ക് നഷ്ടപരിഹാരം നൽക്കാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ് ഹാജരായി. മെഡിക്കൽ കോളേജ് സിഐ റ്റി ശ്യാംലാലാണ് കേസ് അന്വേഷിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക