​ഇന്ത്യക്കു സഹായം നല്കാൻ ലോകരാജ്യങ്ങൾ തയ്യാർകൊവിഡ് പ്രതിസന്ധിയില്‍ ഉഴലുന്ന ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയനും ജർമനിയും ഇസ്രായേലും. അത്യാവശ്യമായ ഓക്‌സിജനും മരുന്നുകളും എത്തിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിഷണര്‍ ജാനെസ് ലെനാര്‍ക്കിക് പറഞ്ഞു.

ഇന്ത്യയിലെ സാഹചര്യത്തില്‍ ജാഗരൂകരാണ്. ഞങ്ങള്‍ സഹായിക്കാന്‍ തയ്യാറാണ്. ഇന്ത്യന്‍ ജനങ്ങളോടൊപ്പം എല്ലാ ഐക്യദാര്‍ഢ്യത്തോടെയും നിലകൊള്ളുന്നുവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച്‌, വൈദ്യോപകരണങ്ങള്‍ അയക്കാന്‍ ഇസ്‌റാഈല്‍ സന്നദ്ധമാണെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ വക്താവ് അമിചായ് സ്റ്റീന്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇസ്രായേൽ ഔദോഗികമായി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും സഹായവാഗ്ദാനവുമായി രംഗത്തെത്തി. എന്നാല്‍ എന്തു സഹായമാണ് നല്‍കുകയെന്ന് പ്രാഥമിക ഘട്ടത്തില്‍ വ്യക്തമാക്കിയിട്ടില്ല. ഓക്‌സിജനാണ് ജര്‍മനിയോട് ആവശ്യപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക