​നമ്മൾ ഇതും അതീജീവിക്കും... കൊവിഡ് വാർഡ് കതിര്‍മണ്ഡപമാക്കി ശരത്തും അഭിരാമിയുംആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിനേ വിവാഹ വേദിയാക്കി ശരത്തും അഭിരാമിയും . രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന കൈനകരി സ്വദേശി ശരത്തും തെക്കന്‍ ആര്യാട് സ്വദേശിനി അഭിരാമിയുമാണ് വിവാഹിതരായത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം നടന്നത്. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനുള്ള ഇരു കുടുംബങ്ങളുടെയും ആഗ്രഹത്തിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയതോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രി വിവാഹ വേദിയായത്.

വണ്ടാനം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡ് ഒരു കതിര്‍മണ്ഡപമായി മാറി നടന്ന വിവാഹത്തില്‍ കൊട്ടും കുരവയും ഒന്നുമില്ലാതെ ശരത് മോന്‍ അഭിരാമിയെ ജീവിത സഖിയാക്കി. ഉച്ചയ്ക്ക് 12 നും 12.15 നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ചടങ്ങിനായി വധുവും അടുത്ത ബന്ധുവും മാത്രമാണ് ആശുപത്രിയിലെത്തിയത്. ഇരുവരും പി.പി.ഇ കിറ്റ് ധരിച്ച്‌ അകത്തേക്കെത്തി. പ്രവാസിയായ ശരത്തിന് വിവാഹ ഒരുക്കങ്ങള്‍ക്കിടെയാണ് രോഗം സ്ഥിരീകരിച്ചത്. ശരത്തിന്റെ അമ്മ ജിജിയും ഇതേ വാര്‍ഡില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക