​'പണമൊക്കെ ആ സമയത്ത് തന്നെ വരും'; വാക്സിന്‍ വാങ്ങുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിസംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള പണം സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി. 'സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് സര്‍ക്കാര്‍ ചെയ്യും. അതിന് പണം എവിടെ എന്ന് ചോദിച്ചാല്‍ ആ സമയത്ത് പണം വരും എന്നാണ് മറുപടി'- വാര്‍ത്താസമ്മേളനത്തിനിടെ പിണറായി വിജയന്‍ വ്യക്തമാക്കി. 

ഒരു കോടി വാക്‌സിന്‍ വാങ്ങുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 500 കോടിയോളം രൂപ അതിനായി ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. അതിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുകയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഒരു കോടി വാക്‌സിന്‍ വിലകൊടുത്ത് വാങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിന്‍ 294 കോടി രൂപയ്ക്കും ഭാരത് ബയോടെകില്‍ നിന്ന് 30 ലക്ഷം ഡോസ് കൊവാക്‌സിന്‍ 189 കോടി രൂപയ്ക്കും വാങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക