ബി​ഗ്ബോസ് മത്സരാർത്ഥി ഡിംപലിന്റെ പിതാവ് അന്തരിച്ചു.ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മത്സരാര്‍ത്ഥിയായ ഡിംപല്‍ ഭാലിന്‍റെ പിതാവ് അന്തരിച്ചു.ഡൽഹിയിൽ വച്ചാണ് മരണമെന്നാണ് വിവരം. ബി​ഗ് ബോസ് മത്സരാർത്ഥിയായിരുന്ന ലക്ഷ്മി ജയനാണ് വാർത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു.അച്ഛന്‍റെ മരണത്തോടെ ഡിംപലും ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള സാധ്യത തുറക്കുകയാണ്. ബി​ഗ് ബോസിലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്ന മണിക്കുട്ടനും കഴിഞ്ഞ ദിവസം സ്വന്തം ഇഷ്ടപ്രകാരം പുറത്ത് പോയിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക