സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്രംവാക്സിൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സിൻ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. ഇതോടെ കേരളത്തിന് 3.2 ലക്ഷം ഡോസ് വാക്സിൻ കിട്ടും. ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. അതേസമയം 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സിൻ രജിസ്ട്രേഷൻ ഇന്ന് തുടങ്ങും. വൈകീട്ട് നാല്മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക