​അഞ്ച് മില്യണിലധികം വ്യാപാരികൾ രജിസ്റ്റർ ചെയ്തു; പുതിയ ആപ്പുമായി ആമസോൺ പേആമസോൺ പേയ്ക്ക് വ്യാപാരികളിൽ വൻതോതിൽ പ്രചാരം ലഭിച്ചതായി ആമസോൺ. അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വ്യാപാരികളാണ് ആപ്പിന്റെ ഉപയോക്താക്കളായുള്ളത്. അതേ സമയം ഇടത്തരം പേയ്‌മെന്റ് ആവശ്യങ്ങൾക്കായി 'ആമസോൺ പേ ഫോർ ബിസിനസ്' എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കുമെന്നും ആമസോൺ ഇന്ത്യയുടെ ഫിൻടെക് വിഭാഗമായ ആമസോൺ പേ അറിയിച്ചു. ബിസിനസ് ആപ്ലിക്കേഷനായുള്ള ആമസോൺ പേ നിലവിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. മാത്രമല്ല അപ്ലിക്കേഷനിൽ ഒരു ക്യു ആർ കോഡ് ആരംഭിച്ച് ബിസിനസ് ഉടമകൾക്ക് സ്വയം രജിസ്റ്റർ ചെയ്യാനും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ ആമസോൺ പേയിൽ സൗകര്യമുണ്ട്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള യുപിഐ അടിസ്ഥാനമാക്കിയാണ് ആമസോൺ പേ പ്രവർത്തിക്കുന്നത്. ആപ്പ് ഉപയോക്താക്കൾക്ക് ആമസോൺ ക്യുആർ കോഡ് സ്കാൻ ചെയ്തും യുപിഐ വഴിയും ബിസിനസിനായി പണം കൈമാറ്റം നടത്താം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക