​വന്‍ ആയുധ ശേഖരവുമായി അല്‍ ബദാര്‍ ഭീകരന്‍ ജമ്മു കശ്മീരില്‍ അറസ്റ്റില്‍



ജമ്മു കശ്മീരില്‍ ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അല്‍ ബദാര്‍ ഭീകരന്‍ ഗുല്‍സാര്‍ അഹമ്മദ് ഭട്ടാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നഗ്ബാല്‍ ഗ്രാമത്തില്‍ നിന്നുമാണ് പിടികൂടിയത്. ബദ്‌പോര സ്വദേശിയാണ് ഇയാള്‍. ബുദ്ഗാം പൊലീസ്, രാഷ്ട്രീയ റൈഫിള്‍സ് 53, സിആര്‍പിഎഫ് 181 ബറ്റാലിയന്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധനയ്ക്കായി എത്തിയത്. സംഘത്തെ കണ്ട് ഭീകരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പിടികൂടുകയായിരുന്നു. വന്‍ ആയുധ ശേഖരവും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചൈനീസ് പിസ്റ്റല്‍, എ.കെ മാഗസീന്‍, എകെ വെടിയുണ്ടകള്‍, പിസ്റ്റല്‍ മാഗസീന്‍ എന്നിവയാണ് പിടിച്ചെടുത്തത്

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക