വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി വിലക്ക് പിൻവലിച്ച് അമേരിക്കകോവിഷീൽഡ് വാക്‌സിൻ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഷീൽഡ് വാക്‌സിനുള്ള അസംസ്‌കൃത വസ്തുക്കൾ ഉടൻ ഇന്ത്യയ്ക്ക് ലഭ്യമാക്കുമെന്ന് അമേരിക്ക അറിയിച്ചു.അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് എമിലി ഹോൺ പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. സള്ളിവനും അജിത് ഡോവലും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. ഇന്ത്യയ്ക്ക് ആവശ്യമുള്ള മറ്റ് ഉപകരണങ്ങളും ഉടൻ നൽകുമെന്നും എമിലി അറിയിച്ചു.

കോവിഷീൽഡ് വാക്‌സിൻ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കയറ്റി അയക്കുന്നതിന് നേരത്തെ അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് അനുസരിച്ച് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിൻ കയറ്റി അയച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് അത്യാവശ്യം വന്നപ്പോൾ ജോ ബൈഡൻ നേതൃത്വം നൽകുന്ന അമേരിക്കൻ സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്നായിരുന്നു വിമർശനം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക