മലപ്പുറത്ത് ബുള്ളറ്റ് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം



പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ മനഴി ബസ് സ്റ്റാന്‍ഡിന് സമീപം ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് മരിച്ചു. പാതായ്ക്കര കാര്‍ഗിലില്‍ പരേതനായ താണിക്കുന്നത്ത് വേലായുധന്റെ മകന്‍ ജിഷ്ണു(23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മണ്ണാര്‍ക്കാട് പൊന്നേംകാട്ടില്‍ ഷഹലിനെ പരിക്കുകളോടെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന ഇരുവരും സഞ്ചരിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ വന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പതരയോടെ ജിഷ്ണു മരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക