സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാലയ്ക്ക് 'വൈ കാറ്റഗറി' സുരക്ഷ


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്ന പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാര്‍ പൂനവാലയ്ക്ക് 'വൈ കൈറ്റഗറി' സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഒന്നോ രണ്ടോ കമാന്‍ഡോകളും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 11 അംഗ സംഘമാവും ഇനി അദ്ദേഹത്തിന് സുരക്ഷ ഒരുക്കുക. സുരക്ഷാ ഭീഷണി വിലയിരുത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

കോവിഷീല്‍ഡ് വാക്‌സിന്‍ കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് (18 നും 45 നും ഇടെ പ്രായമുള്ളവര്‍ക്കു വേണ്ടി) 400 രൂപയ്ക്കും നല്‍കുമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം വിവാദമായി മാറിയിരുന്നു. എന്നാല്‍ വാക്‌സിന്റെ വില കുറയ്ക്കുന്നുവെന്നും സംസ്ഥാനങ്ങള്‍ക്ക് ഡോസിന് 300 രൂപ നിരക്കില്‍ നല്‍കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് പ്രഖ്യാപിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക