'വില കൂട്ടാന്‍ ഇനി ശവപ്പെട്ടി കൂടിയേ ബാക്കിയുള്ളൂ'; കൂട്ടച്ചിതകള്‍ക്കാരാണ് ഉത്തരവാദിയെന്ന് എം ബി രാജേഷ്



ഒച്ചിഴയുന്നതു പോലും മോദി സര്‍ക്കാരിനേക്കാള്‍ വേഗത്തിലാണെന്നും കൂട്ടിയിട്ട മൃതശരീരങ്ങള്‍ക്കും കൂട്ടച്ചിതകള്‍ക്കും ആര്‍ക്കും ഉത്തരവാദിത്വമില്ലേയെന്നും മുന്‍ എംപിയും സിപിഎം നേതാവുമായ എം ബി രാജേഷ്. ഓക്സിജന്‍ ലഭ്യമാക്കുക എന്ന പ്രാഥമിക കടമ നിറവേറ്റാത്ത ക്രിമിനല്‍ നെഗ്ലിജന്‍സാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.

വെറും ആറ് മാസം മുമ്പ് 2020 ഒക്ടോബറില്‍ മാത്രമാണ് ഇന്ത്യയിലാകെ വെറും 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തുഛമായ 201 കോടി മോദി സര്‍ക്കാര്‍ നീക്കിവെച്ചതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്കിലാണ് കേന്ദ്രസര്‍ക്കാരിനേതിരേ അതിരൂക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചത്.

മറ്റ് രാജ്യങ്ങള്‍ ആവശ്യമായ ഡോസ് വാക്‌സിന്‍ നേരത്തേ ബുക്ക് ചെയ്തപ്പോള്‍ മോദി സര്‍ക്കാര്‍ പൊറുക്കാനാവാത്ത അനാസ്ഥയാണ് കാണിച്ചത്. അമേരിക്ക 2020 ആഗസ്റ്റില്‍ 400 ദശലക്ഷം ഡോസും യൂറോപ്യന്‍ യൂണിയന്‍ 2020 നവംബറില്‍ 800 ദശലക്ഷം ഡോസും മുന്‍കൂട്ടി ബുക്ക് ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മാസങ്ങള്‍ അനങ്ങാതിരുന്നു. ഒടുവില്‍ ഈ ജനുവരിയില്‍ 16 ദശലക്ഷം ഡോസ് മാത്രമാണ് ബുക്ക് ചെയ്തതെന്നും എംബി രാജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക