​ഇനി മുതൽ സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ രൂപത്തില്‍ സൂക്ഷിക്കാംം..



സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ രൂപത്തിലും. ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പ്ലാറ്റ്ഫോമായ 'അബ്ശിർ ഇൻഡിവിജ്വൽസ്', ഐ.ടി അതോറിറ്റിയുടെ ’തവക്കൽനാ’ മൊബൈൽ ആപ്പ് എന്നിവ വഴിയാണ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ലഭിക്കുക. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ള നടപടിക്രമങ്ങൾക്കെല്ലാം സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ ഡിജിറ്റൽ കോപ്പി പ്രദർശിപ്പിച്ചാൽ മതി. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കോപ്പിയിൽ ക്യു.ആർ കോഡ് അടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ ലൈസൻസ് കോപ്പി സ്മാർട്ട് ഉപകരണങ്ങളിൽ സൂക്ഷിക്കാനും ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ ഏതു സമയത്തും ഉപയോഗിക്കാനും സാധിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക