മെയ് ഒന്ന് മുതല്‍ നാല് വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം; കൂടിച്ചേരലുകള്‍ പാടില്ലെന്ന് ഹൈക്കോടതി


വോട്ടെണ്ണലിനോട് അനുബന്ധിച്ച് നാളെ മുതൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം. കോവിഡ് സംസ്ഥാനത്ത് അതിവേഗം വ്യാപിക്കുന്നത് പരിഗണിച്ചാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഇതിനിടെ വോട്ടെണ്ണല്‍ ദിനത്തില്‍ നടക്കാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ട പ്രകടനങ്ങളും വിജയാഹ്ലാദങ്ങളും വിലക്കിയിട്ടുണ്ട്. മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുതെന്നും പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക